Saturday, May 18, 2024
spot_img

കോണ്‍ഗ്രസ്സിന്‍റെ പാരാജയ തുടക്കം അമേഠിയില്‍ നിന്ന്; പാഠം പഠിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്. ജൂലായ് 10ന് അമേഠിയിലെത്തുന്ന രാഹുല്‍ പൊതുപരിപാടികളിലൊന്നും പങ്കെടുക്കില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങള്‍ നേരിട്ടറിയുകയാണ് ഉദ്ദേശമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. പ്രിയങ്കാഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്നാണ് സൂചന.

അമേഠിയിലെ തോല്‍വിയുടെ കാരണം മനസിലാക്കാന്‍ റായ്ബറേലിയിലെ പ്രതിനിധി കെഎല്‍ ശര്‍മയെയും എഐസിസി സെക്രട്ടറി സുബൈര്‍ ഖാനെയും നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും നിസ്സഹകരണം മൂലമാണ് തോല്‍വി സംഭവിച്ചതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇരുപാര്‍ട്ടികളും ഇത്തവണ അമേഠിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഇതോടെയാണ് തോല്‍വിയെക്കുറിച്ച്‌ നേരിട്ട് പഠിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

Related Articles

Latest Articles