Thursday, December 25, 2025

മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡ് റദ്ദാക്കാന്‍ സാധ്യത

ദില്ലി : പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും. അവസാന തീയതിക്കു ശേഷവും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയേക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച്‌ 31ആണ്.

മാര്‍ച്ച്‌ 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ വര്‍ഷംതന്നെ 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ജീവമാക്കി. മാര്‍ച്ച്‌ 31 എന്ന അവസാന ദിവസം പിന്നിട്ടാല്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍കൂടി നിര്‍ജീവമായേക്കാം. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.

Related Articles

Latest Articles