Friday, April 26, 2024
spot_img

അനന്തപുരിക്ക് നവ്യാനുഭവമായി ”കമല”

സ്വത്വം തേടിയുള്ള സിദ്ധാർഥയാത്രകളിൽ വലിച്ചെറിയപ്പെട്ട കമലയുടെജീവിതം അവിഷ്കരിച്ച കമല എന്ന ഡാൻസ് ഡ്രാമ, ലോക പ്രശസ്ത കലാ സാംസ്കാരിക സംഘടനയായ സൂര്യ യുടെ ബാനറിൽ വീണ്ടും തിരുവനന്തപുരത്തു അരങ്ങേറി . പ്രശസ്ത നോ­വലി­സ്റ്റ് ഹെ­ർ­മൻ ഹെ­സ്സെ­യു­ടെ­ സി­ദ്ധാ­ർ­ത്ഥ എന്ന നോ­വലി­ന്റെ­ നൃ­ത്താ­വി­ഷ്കാ­രമാ­യ ‘കമല’ അനന്തപുരിയിലെ കലാസ്വാദകർക്കു നവ്യാനുഭവമായി .ഇന്നലെ ടാഗോർ തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ട കമല യുടെ ജീവിത സമസ്യകളുടെ, നഷ്ട മോഹങ്ങളുടെ അലൗകികതയുടെ ആത്മനൊമ്പരങ്ങളെ, മനസ്സിന്റെ മുഗ്ദ തലങ്ങളെ അസാമാന്യമായ കൈയടക്കത്തോടെ അവതരിപ്പിച്ചത് സ്നേഹ അജിത് എന്ന യുവനർത്തകിയാണ് .ബഹ്റൈ­നിൽ പ്രമു­ഖ സൗ­ന്ദര്യ മത്സരമാ­യ മെയ് ക്വീൻ പട്ടം അടക്കം നേ­ടി­യ സ്നേ­ഹ അജി­ത്ത് നിരവധി വേ­ദി­കളി­ൽ തന്റെ­ നൃ­ത്താ­വി­ഷ്കാ­രം നടത്തി­യി­ട്ടു­ള്ള പ്രതി­ഭയാ­ണ്.

ഈ നൃത്തരൂപത്തിന്റെ ആവിഷ്കാരവും നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വിദ്യാ ശ്രീകുമാറും തിരക്കഥ ഒരുക്കിയത് ശ്രീകുമാർ രാമകൃഷ്ണനുമാണ് .

എൽ. സമ്പത്ത്കുമാറിന്റെ സംസ്കൃതത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നടത്തി ആലപിച്ചിരിക്കുന്നതാകട്ടെ ്പ്രശസ്ത സംഗീതജ്ഞനായ പാലക്കാട ്ശ്രീറാമാണ്.

Related Articles

Latest Articles