ദില്ലി: മോദി സർക്കാറിന്റെ ഉപദേശക സമിതിയിൽ അംഗമായിരുന്ന അരവിന്ദ് പനഗരിയയെ അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം 16ാം ധനകമ്മീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. നിതി ആയോഗ് മുൻ ഉപാദ്ധ്യക്ഷനായ അരവിന്ദ് പനഗരിയ 2017ൽ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാൻ പോയിരുന്നു.
ധനമന്ത്രാലയത്തിലെ ഋത്വിക് രഞ്ജനം പാണ്ഡെ പുതിയ ധനകമീഷന്റെ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിക്കും. കമ്മിഷനിലെ മറ്റ് അംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനങ്ങളുമായി 2026-27 മുതൽ അഞ്ചു വർഷത്തേക്ക് നികുതി പങ്കിടുന്നതിന്റെ അനുപാതം അടക്കമുള്ള റിപ്പോർട്ട് ധനകമീഷൻ 2025 ഒക്ടോബർ 31നു മുമ്പായി രാഷ്ട്രപതിക്ക് കൈമാറണം. പ്രകൃതിദുരന്തം നേരിടുന്നതിന്റെ ധനവിനിയോഗ രീതികളെക്കുറിച്ചും റിപ്പോർട്ട് നൽകും.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…