Saturday, September 19, 2026

പനഗരിയ വീണ്ടും ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു

ദില്ലി: ​മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​പ​ദേ​ശ​ക സമിതിയിൽ അംഗമായിരുന്ന അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ​​യെ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം 16ാം ധ​നക​മ്മീഷ​ൻ ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​തി ആ​യോ​ഗ്​ മു​ൻ ഉ​പാ​ദ്ധ്യ​ക്ഷ​നാ​യ അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ 2017ൽ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കാൻ പോയിരുന്നു.

ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഋ​ത്വി​ക്​ ര​ഞ്ജ​നം പാ​ണ്​​ഡെ പു​തി​യ ധ​ന​ക​മീ​ഷ​ന്‍റെ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കും. ക​മ്മി​ഷ​നി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ളെ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി 2026-27 മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ നി​കു​തി പ​ങ്കി​ടു​ന്ന​തി​ന്‍റെ അ​നു​പാ​തം അ​ട​ക്ക​മു​ള്ള റി​പ്പോ​ർ​ട്ട്​ ധ​ന​ക​മീ​ഷ​ൻ 2025 ഒ​ക്​​ടോ​ബ​ർ 31നു ​മു​മ്പാ​യി രാ​ഷ്ട്ര​പ​തി​ക്ക്​ കൈ​മാ​റ​ണം. പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ടു​ന്ന​തി​ന്‍റെ ധ​ന​വി​നി​യോ​ഗ രീ​തി​​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട്​ ന​ൽ​കും.

Related Articles

Latest Articles