diljeet kaur
പ്രശസ്ത പഞ്ചാബി നടി ദല്‍ജീത് കൗര്‍ അന്തരിച്ചു. പഞ്ചാബ് സിനിമാ രംഗത്തെ ക്വീന്‍ എന്നറിയപ്പെട്ടിരുന്ന താരം പഞ്ചാബി സിനിമയിലെ ഹേമ മാലിനി എന്നും ആരാധകരാല്‍ അറിയപ്പെട്ടിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ 68ാം വയസിലായിരുന്നു അന്ത്യം.
ആരോഗ്യം വഷളായതോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ തിരികെയത്തിയതോടെ സിനിമാ മേഖലയില്‍ നിന്നും കൗര്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. ഒരു കാലത്ത് പഞ്ചാബ് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ദല്‍ജീത് കൗര്‍. പുട് ജട്ടന്‍ ദേ, രൂപ് ഷാക്കിനന്‍ ദാ, ഗിദ്ദ, ദാജ്, ഇഷാഖ് നിമാന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചാണ് ദല്‍ജീത് കൗര്‍ ശ്രദ്ധനേടി പഞ്ചാബി സിനിമയുടെ മുന്‍നിരയില്‍ ഇടംപിടിച്ചത്.
പഞ്ചാബിയില്‍ എഴുപതോളം സിനിമകളിലും ബോളിവുഡില്‍ പത്ത് സിനിമകളിലും കൗര്‍ അഭിനയിച്ചിട്ടുണ്ട്. മുതിര്‍ന്ന ബോളിവുഡ് താരം ശശി കപൂറിനൊപ്പം ഏക് ഔര്‍ ഏക് ഗ്യാരാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…