India

ആമസോണിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മാസിക; രണ്ടാം ഈസ്റ്റ് ഇൻഡ്യ കമ്പിനിയുടെ രണ്ടാം പതിപ്പ്; വ്യക്തി സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നെന്ന് ‘പാഞ്ചജന്യ’

ദില്ലി: ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പാണ് ആമസോൺ എന്ന വിമർശനവുമായി ആര്‍.എസ്.എസ് മാസികയായ ‘പാഞ്ചജന്യ’. പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയിലാണ് ആമസോണിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച ലേഖനം. സര്‍ക്കാറില്‍നിന്ന്​ അനുകൂല നയങ്ങള്‍ക്കായി കോടിക്കണക്കിന്​ രൂപ കമ്പനി കൈക്കൂലി നല്‍കിയതായും മാസികയിൽ ആരോപിക്കുന്നു. ‘ഈസ്റ്റ് ഇന്ത്യ കമ്പനി ‘ 2.0’ എന്ന തലക്കെട്ടിലാണ്​ ലേഖനം.

ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് കമ്പനി ചെയ്തതെല്ലാം ആമസോണിന്റെ പ്രവര്‍ത്തനത്തിലും കാണാമെന്ന് വാരിക ആരോപിക്കുന്നു. ഇന്ത്യന്‍ വിപണി കുത്തകവല്‍ക്കരിക്കാനാണ് ആമസോണിന്റെ ശ്രമം. ഇതിനായി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുമെന്നതെന്നും വാരിക ആരോപിക്കുന്നു.

ഇന്ത്യയിൽ കുത്തക സൃഷ്ടിക്കാനാണ് ആമസോണിന്റെ ശ്രമം. ഇന്ത്യൻ സംസ്കാരത്തിന് എതിരായ സിനിമകളും ടെലിവിഷൻ സീരീസുകളും ആമസോൺ പ്രൈം വിഡിയോ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നുണ്ടെന്നും പാഞ്ചജന്യ ആരോപിക്കുന്നു.

ആമസോണ്‍ ഇന്ത്യയില്‍ നിരവധി സഹസ്​ഥാപനങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന്‍റെ നയങ്ങള്‍ അനുകൂലമാക്കുന്നതിന്​ രാഷ്​ട്രീയക്കാര്‍ക്ക്​ ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നും അവര്‍ പറയുന്നു. ബിസിനസ്​ ലോകത്തെ പ്രധാന വിവാദമായ ആമസോണ്‍ -ഫ്യൂചര്‍ ​ഗ്രൂപ്പ്​ തര്‍ക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.

instagram follower kaufen
B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

9 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

9 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

13 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

18 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago