ദില്ലി: ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പാണ് ആമസോൺ എന്ന വിമർശനവുമായി ആര്‍.എസ്.എസ് മാസികയായ ‘പാഞ്ചജന്യ’. പുതിയ ലക്കത്തിലെ കവര്‍ സ്റ്റോറിയിലാണ് ആമസോണിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ച ലേഖനം. സര്‍ക്കാറില്‍നിന്ന് അനുകൂല നയങ്ങള്‍ക്കായി കോടിക്കണക്കിന് രൂപ കമ്പനി കൈക്കൂലി നല്‍കിയതായും മാസികയിൽ ആരോപിക്കുന്നു. ‘ഈസ്റ്റ് ഇന്ത്യ കമ്പനി ‘ 2.0’ എന്ന തലക്കെട്ടിലാണ് ലേഖനം.
ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് കമ്പനി ചെയ്തതെല്ലാം ആമസോണിന്റെ പ്രവര്‍ത്തനത്തിലും കാണാമെന്ന് വാരിക ആരോപിക്കുന്നു. ഇന്ത്യന്‍ വിപണി കുത്തകവല്‍ക്കരിക്കാനാണ് ആമസോണിന്റെ ശ്രമം. ഇതിനായി ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ഹനിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുമെന്നതെന്നും വാരിക ആരോപിക്കുന്നു.
ഇന്ത്യയിൽ കുത്തക സൃഷ്ടിക്കാനാണ് ആമസോണിന്റെ ശ്രമം. ഇന്ത്യൻ സംസ്കാരത്തിന് എതിരായ സിനിമകളും ടെലിവിഷൻ സീരീസുകളും ആമസോൺ പ്രൈം വിഡിയോ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നുണ്ടെന്നും പാഞ്ചജന്യ ആരോപിക്കുന്നു.
ആമസോണ്‍ ഇന്ത്യയില്‍ നിരവധി സഹസ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന്‍റെ നയങ്ങള്‍ അനുകൂലമാക്കുന്നതിന് രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നും അവര്‍ പറയുന്നു. ബിസിനസ് ലോകത്തെ പ്രധാന വിവാദമായ ആമസോണ്‍ -ഫ്യൂചര്‍ ഗ്രൂപ്പ് തര്‍ക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
instagram follower kaufen
