Saturday, April 27, 2024
spot_img

രണ്ട് വർഷത്തെ ആമസോൺ ഇന്ത്യയുടെ നിയമകാര്യ ചെലവ്; 8546 കോടി രൂപ, ഞെട്ടി കോർപ്പറേറ്റ് ലോകം

ദില്ലി: കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിൽ ആമസോൺ ഇന്ത്യ നിയമ കാര്യങ്ങൾക്കായി ചെലവാക്കിയത് 8,546 കോടി രൂപ. ആമസോൺ ഇന്ത്യയുടെ നിയമകാര്യ വിഭാഗത്തിന്റെ പ്രതിനിധികൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നിരിക്കുന്നത്.

2018 മുതൽ 2020 വരെയാണ് ഇത്രയും തുക ചെലവാക്കിയത്. 2018-19 കാലത്ത് 3420 കോടിയും തൊട്ടടുത്ത വർഷം 5126 കോടി രൂപയുമാണ് ചെലവ്. ആമസോൺ ഇന്ത്യ ലിമിറ്റഡ്, ആമസോൺ റീടെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ സെല്ലർ സർവീസസ്, ആമസോൺ ട്രാൻസ്‌പോർടേഷൻ സർവീസസ്, ആമസോൺ ഹോൾസെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ ഇന്റർനെറ്റ്‌ സർവീസസ് എന്നീ ആറ് കമ്പനികളുടെയും ആകെ നിയമകാര്യ ചെലവാണിത്.

ഈ വിഷയത്തിൽ ആമസോൺ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം ആമസോൺ കോഴ നൽകിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വ്യാപാരി സംഘടനയായ സിഎഐടി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles