Kerala

ശബരിമലയെ തകർക്കാൻ ഗൂഢനീക്കം? നിയന്ത്രണങ്ങളുടെ പേരിൽ സർക്കാർ പരമ്പരാഗത ആചാരങ്ങൾ മുടക്കുന്നു; രൂക്ഷവിമർശനവുമായി പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിനെതിരെ പരസ്യ വിമർശനങ്ങളുമായി പന്തളം കൊട്ടാരം (Pandalam Palace). നിയന്ത്രണങ്ങളോടെയുള്ള ശബരിമല തീർത്ഥാടനത്തെ എതിർത്താണ് കൊട്ടാരം രംഗത്തെത്തിയത്. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്നാണ് രൂക്ഷവിമർശനം. കാനന പാതയിലൂടെയുള്ള യാത്ര, നെയ് അഭിഷേകം, ഭക്തർക്ക് സന്നിധാനത്ത് വിരിവയ്ക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകൾ തുടങ്ങി ശബരിമലയിൽ നടത്തി വന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പന്തളം കൊട്ടാര നിർവാഹക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഭക്തരുടെ എണ്ണം കൂട്ടിയതൊഴിച്ചാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇക്കുറിയും മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം. സ്കൂളുകളും ബാറുകളുമടക്കം തുറന്നിട്ടും ശബരിമലയിൽ മാത്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതാണ് കൊട്ടാരത്തെ ചൊടുപ്പിക്കുന്നത്.തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിർവാഹക സമിതി. സാധാരണ തീർത്ഥാടന കാലത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾക്കായി ദേവസ്വം ബോർഡ് ഫണ്ട് നീക്കി വയ്ക്കുന്നതാണ്. ഇത്തവണ ഫണ്ട് കിട്ടാത്താതിനാൽ ക്രമീകരണങ്ങൾ മുടങ്ങിയതായും കൊട്ടാരം അറിയിച്ചു.

അതേസമയം പോലീസിന്റെ വെർച്വൽ ക്യൂവിനെ വിമർശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ . ദേവസ്വം ബോർഡിനെ മാറ്റിനിർത്തി പോലീസ് നടപ്പാക്കുന്ന വെർച്വൽ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മാത്രം വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളത്. അതിന് പകരമായി ദേവസ്വം ബോർഡും പൊലീസും ചേർന്ന് വെർച്വൽ ക്യൂ നടപ്പാക്കുകയായിരുന്നുവെങ്കിൽ നല്ലതായിരുന്നു. ഇപ്പോൾ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോർഡിനും എതിർപ്പും പരാതിയുമുണ്ട്. വെർച്വൽ ക്യൂ. എടുത്ത് കളയേണ്ട സമയമായെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വരുമാനമാണ് ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്. ശബരിമലയിലെ വരുമാനത്തിൽ കോട്ടം പറ്റിയാൽ ദേവസ്വം ബോർഡിനെ മുഴുവൻ ബാധിക്കുമെന്നും കണ്ഠരര് രാജീവരര് ഓർമ്മിപ്പിച്ചു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

4 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

4 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

12 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago