Sunday, September 27, 2026

ശബരിമലയില്‍ മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ഭക്തർക്ക് പ്രവേശനം വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ

ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വെർച്വൽ ക്യൂ സമ്പ്രദായത്തിലൂടെ ഭക്തർക്ക് പ്രവേശനം നൽകാനാണ് തീരുമാനം. ഈ മാസം 28ന് ചേരുന്ന ഉന്നതതലയോഗത്തിൽ പൊലീസും ആരോഗ്യവകുപ്പും ചേർന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. അതേസമയം, മണ്ഡലകാലത്തോട് അനുബന്ധിച്ച് സന്നിധാനത്ത് ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്കും താമസ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എഡിജിപി ഡോ. ഷെയ്ക് ദർവേശ് സാഹിബിനെയാണ് ശബരിമലയിലെ ചീഫ് പൊലീസ് കോ- ഓർഡിനേറ്ററായി നിയോഗിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് സന്നിധാനത്തും ദക്ഷിണമേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി പമ്പയിലും ജോയിന്റ് പൊലീസ് കോ- ഓർഡിനേറ്റർമാരായി പ്രവർത്തിക്കും. ഭക്തർക്ക് കൊവിഡ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പ്രവേശനം അനുവദിക്കുന്നത്.

Related Articles

Latest Articles