പന്തളം രാജകുടുംബാംഗം തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടി (സുകുമാരി തമ്പുരാട്ടി ) അന്തരിച്ചു. 83 വയസ്സായിരുന്നു. കൈപ്പുഴ മുണ്ടക്കൽ കൊട്ടാരത്തിൽ പരേതയായ അവിട്ടം നാൾ മംഗല തമ്പുരാട്ടിയുടെയും കോട്ടയം കിഴിപ്പുറം ഇല്ലത്ത് പരേതനായ സി.ഡി പുരുഷോത്തമൻ നമ്പൂതിരിയുടെയും മകളാണ്. ഇന്ന് തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം .
ഭർത്താവ് തൃപ്പൂണിത്തുറ കോവിലകത്ത് പരേതനായ രവിവർമ്മ (കൊച്ചപ്പൻ) തമ്പുരാൻ. മക്കൾ .സുഭഗാ വർമ്മ, ചിത്രാ വർമ്മ (റിട്ട. അദ്ധ്യാപിക RRV സ്കൂൾ കിളിമാ നൂർ .) മരുമക്കൾ സജ്ജീവ് (കോട്ടയ്ക്കൽ കോവിലകം ) ,സുഭാഷ് വലവൂർ .
ആശൂലം ആയതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു . ശുദ്ധിക്രിയകൾക്കു ശേഷം സെപ്തംമ്പർ 22 ന് തുറക്കും .സംസ്കാരം പിന്നീട്

