Sunday, June 9, 2024
spot_img

പനീര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; അമിതമായാല്‍ ഈ രോഗം നിങ്ങളെ തേടിയെത്തും

വെജിറ്റെറിയന്‍, നോണ്‍ വെജിറ്റെറിയന്‍ ഭക്ഷണ പ്രേമികള്‍ക്ക് ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് പനീര്‍.
രുചി മാത്രമല്ല ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണെന്നതും പനീറിനെ ഇഷ്ടപ്പെടാനുള്ള കാരണമാണ്. എന്നാല്‍ ഒരു പരിപൂര്‍ണ്ണ പാലുത്പന്നം ആയതിനാല്‍ അമിതമായ അളവില്‍ നീര്‍ വിഭവങ്ങള്‍ കഴിച്ചാല്‍ ഇത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

ശരീരത്തിന് അതിവേഗം ഊര്‍ജ്ജം നല്‍കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനും പനീര്‍ ​നല്ലതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന സെലെനിയം, പൊട്ടാസ്യം എന്നിവയും പനീറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രീതിയില്‍ ചെറിയ അളവ് പനീര്‍ കഴിക്കുന്നത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.

പനീര്‍ ടിക്ക, സ്ക്രാമ്ബിള്‍ഡ് പനീര്‍ അല്ലെങ്കില്‍ പാന്‍ ഫ്രൈ ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയ ഏത് പനീര്‍ വിഭവവും കഴിക്കാം. എന്നാല്‍ പനീര്‍ ബട്ടര്‍ മസാല, ഷാഹി പനീര്‍ എതുടങ്ങിയ ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും അമിത വണ്ണത്തിനും വഴിവെക്കും. വലിയ അളവില്‍ പനീര്‍ കഴിക്കുന്നത് വിപരീത ഫലത്തിന് വഴിതുറക്കും. പ്രോട്ടീന്‍ ആമാശയത്തിലെത്തിയാല്‍ ദഹിക്കാനായി കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് കൂടുതല്‍ അളവില്‍ പനീര്‍ കഴിക്കുന്നവര്‍ക്ക് വയറുവേദന, അസിഡിറ്റി, വയര്‍ നിറഞ്ഞ് അസ്വസ്ഥമാകുന്ന അവസ്ഥ, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം.

Related Articles

Latest Articles