Sunday, May 12, 2024
spot_img

പങ്കജകസ്തൂരി ഗ്രൂപ്പിൻറെ ആയുർവേദ കോവിഡ് മരുന്ന് പരീക്ഷണം വിജയത്തിലേക്ക്: ഡോ.ജെ.ഹരീന്ദ്രൻ നായർ

തിരുവനന്തപുരം: പങ്കജകസ്തുരി ഹെർബൽ റിസർച്ച് ഫൌണ്ടേഷന്റെ ഔഷധം Zingivir-H കോവിഡ് രോഗ പരീക്ഷണങ്ങളിൽ വൻ വിജയം കണ്ടെത്തിയതായി പങ്കജകസ്തൂരി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ .ജെ. ഹരീന്ദ്രൻ നായർ. ഏഴ് അംഗീകൃത ഔഷധങ്ങളുടെ ശാസ്ത്രീയ സങ്കലനമാണ് ഒരു ഹെർബോ മിനറൽ ഗുളികയായ Zingivir-H.

കേരള സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർമ്മാണ ലൈസൻസ് നേടിയ ശേഷം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജി, സി ഐ സ് ആർ തിരുവനന്തപുരം, എന്നിവിടങ്ങളിൽ മനുഷ്യകോശങ്ങളിൽ പരിശോധന നടത്തി. തുടർന്ന് അനിമൽ സ്റ്റഡിയും കഴിഞ്ഞു ദോഷരഹിതമാണ് എന്ന് തെളിയിച്ച ശേഷമാണ് ക്ലിനിക്കൽ ട്രയലിനു രജിസ്‌ട്രേഷൻ നേടിയത് . അതിനു ശേഷം വിവിധ മെഡിക്കൽ കോളേജുകളിൽ എത്തിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ WHOയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ക്ലിനിക്കൽ ട്രയിലും നടത്തി.

112 കോവിഡ് പോസിറ്റീവ് രോഗികളിൽആഡ് ഓൺ തെറാപ്പി എന്ന രീതിയിലും ക്ലിനിക്കൽ ട്രയൽ നടക്കുകയാണ്. 112 രോഗികളിൽ 96 പേരിൽ ട്രയൽ പുരോഗമിക്കുന്നു. ഇതിൽ 42 രോഗികളിൽ 22 പേർക്ക് Zingivir-Hഉം 20 പേർക്ക് placebo യും നൽകി ട്രയൽ നടത്തിയതിൽ 22 പേരേയും 4ാം ദിവസം RT-PCR ടെസ്റ്റ്‌ നെഗറ്റീവ് ആയി ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞു.ട്രയൽ പൂർത്തിയാകുന്ന മുറയ്ക്ക് അവ പ്രസിദ്ധീകരിക്കും എന്നും ഇതുവരെയുള്ള ഫലങ്ങൾ വളരെ ഗുണകരമായി തെളിഞ്ഞെന്നും കൂടുതൽ ട്രയൽ തുടരുകയാണെന്നും ഡോ . ജെ. ഹരീന്ദ്രൻ നായർ അറിയിച്ചു.

Related Articles

Latest Articles