Wednesday, December 24, 2025

പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി തള്ളി കോടതി

കോഴിക്കോട് : യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം തള്ളി കൊച്ചി എൻഐഎ കോടതി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ എൻഐഎ അപേക്ഷ സമർപ്പിച്ചത്. അലൻ ഷുഹൈബ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചില പോസ്റ്റുകളും വീഡിയോയും തീവ്രവാദ ബന്ധമുമുള്ളതാണെന്നാണ് എൻഐഎ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഈ പോസ്റ്റുകൾ അലൻ എഴുതുന്നതല്ലെന്നും ആയതിനാൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത് .

2019ലാണ് അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തു. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

Related Articles

Latest Articles