തിരുവനന്തപുരം: ഇന്ന് നടന്ന പത്താംക്ലാസ്സ് ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പറും ചോർന്നതായി സംശയം. ചോദ്യപേപ്പറിൽ ഉണ്ടായിരുന്ന 40 ൽ 32 മാർക്കിനുള്ള ചോദ്യങ്ങളും എം എസ് സൊല്യൂഷൻസ് ഇന്നലെ പുറത്തുവിട്ടിരുന്നതാണെന്ന് ആരോപണം. ചോദ്യപേപ്പർ വിവാദത്തിൽ അന്വേഷണ പരിധിയിലുള്ള ഓൺലൈൻ സ്ഥാപനമാണ് കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം എസ് സൊല്യൂഷൻസ്.
വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് എം എസ് സൊല്യൂഷൻസിന്റെ യൂട്യൂബ് ചാനലിന്റെ പ്രവർത്തനം നിലച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെയോടെ ചാനൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ചാനൽ സി ഇ ഒ ഷുഹൈബ് കെമിസ്ട്രി ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നു. ഇതിൽ പറഞ്ഞ ചോദ്യങ്ങളാണ് ഇന്ന് അതേപടി ചോദ്യപേപ്പറിൽ വന്നതെന്നാണ് ആരോപണം. 1500 രൂപ നൽകിയാൽ സ്ഥാപനത്തിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാകാകം എന്ന് അറിയിപ്പ് വന്നിരുന്നു. ധാരാളം വിദ്യാർത്ഥികൾ വാട്സ്ആപ്പ് കൂട്ടായ്മയിൽ പണം നൽകി അംഗമായതായാണ് സൂചന.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…