ആരാധകരെ ഹൃദയം കീഴടക്കി തിയറ്ററുകളില്‍ വീണ്ടും ആവേശം നിറയ്ക്കുകയാണ് സുരേഷ്ഗോപി ചിത്രം പാപ്പന്. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഈ കണക്ക് കേരളത്തിൽ നിന്നും മാത്രമുള്ളതെന്ന് ട്വിറ്റർ ഹാൻഡിലായ കേരള ബോക്സോഫീസ് റിപ്പോർട്ടു ചെയ്യുന്നു. ശനിയാഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം 3.16 കോടി രൂപയാണ് ആദ്യദിനം നേടിയത്. പാപ്പന് തിയറ്ററുകളില്‍ ആറാടുകയാണെന്നാണ് ഇവരുടെ വാക്കുകൾ.
ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന് വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് ആദ്യ ദിനം മുതല്‍ വരുന്നത്. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി വർഷങ്ങൾക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുൽ സുരേഷ്, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന്‍ താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage