Tuesday, May 7, 2024
spot_img

ഡീഗ്രേഡിങ്ങുകാരെ മലർത്തിയടിച്ചുകൊണ്ട് പാപ്പന്‍ കുതിക്കുന്നു; കേരളത്തില്‍ മാത്രം 5 കോടി കടന്നെന്ന് റിപ്പോര്‍‌ട്ട്

ആരാധകരെ ഹൃദയം കീഴടക്കി തിയറ്ററുകളില്‍ വീണ്ടും ആവേശം നിറയ്ക്കുകയാണ് സുരേഷ്ഗോപി ചിത്രം പാപ്പന്‍. രണ്ട് ദിവസം കൊണ്ട് അഞ്ചു കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഈ കണക്ക് കേരളത്തിൽ നിന്നും മാത്രമുള്ളതെന്ന് ട്വിറ്റർ ഹാൻഡിലായ കേരള ബോക്‌സോഫീസ് റിപ്പോർട്ടു ചെയ്യുന്നു. ശനിയാഴ്ച അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രം 3.16 കോടി രൂപയാണ് ആദ്യദിനം നേടിയത്. പാപ്പന്‍ തിയറ്ററുകളില്‍ ആറാടുകയാണെന്നാണ് ഇവരുടെ വാക്കുകൾ.

ആദ്യദിനം കേരളത്തിൽ 1157 പ്രദർശനങ്ങളാണ് പാപ്പനുണ്ടായിരുന്നത്. ആക്ഷൻ ത്രില്ലര്‍ ചിത്രത്തിന് വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് ആദ്യ ദിനം മുതല്‍ വരുന്നത്. ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി വർഷങ്ങൾക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്നത്. ഗോകുൽ സുരേഷ്, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, കനിഹ, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Related Articles

Latest Articles