Tuesday, May 28, 2024
spot_img

സംവാദ കേന്ദ്രമായി അനന്തപുരി; ഹിന്ദു എവിടെ നിൽക്കുന്നു എന്ന് വ്യക്തമാക്കിയ അഭിപ്രായ പ്രകടനങ്ങൾ; ഹിന്ദു യൂത്ത് കോൺക്ലേവിന്റെ ആദ്യദിനം സംഭവബഹുലം;ഇന്നത്തെ കോൺക്ലേവിൽ ഇന്ത്യ നേരിടുന്ന ആഭ്യന്തര ഭീഷണി ചർച്ചാ വിഷയമാകും

തിരുവനന്തപുരം: ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഹിന്ദു യൂത്ത് കോൺക്ലേവിനു തിരിതെളിഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസഥാന സംഘടനാ സെക്രട്ടറി ശ്രീ. വി മഹേഷ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഹിന്ദു മനുഷ്യാവകാശവും ആഗോള ഹിന്ദു നേരിടുന്ന മത പീഡനവും ഇന്നലത്തെ സെമിനാറുകളിൽ ചർച്ചാവിഷയമായി. പാകിസ്ഥാനിൽ ഹിന്ദുക്കൾ നേരിടുന്ന മത പീഡനങ്ങളുടെ അനുഭവ കഥ പാക് ഹിന്ദുക്കളുടെ പ്രതിനിധികൾ ഇന്നലെ കോൺക്ലേവിൽ വിവരിച്ചപ്പോൾ സദസ്സിൽ പലരും വിതുമ്പുന്നുണ്ടായിരുന്നു. വരും വർഷങ്ങളിൽ പാകിസ്ഥാനിൽ നിന്നും മാത്രമല്ല അഫ്‌ഗാനിസ്ഥാനിൽ നിന്നും ടിബറ്റിൽ നിന്നുമുള്ള മത ന്യുനപക്ഷങ്ങളുടെ പ്രതിനിധികളെ യൂത്ത് കോൺക്ലേവിൽ അണിനിരത്തുമെന്ന് സെമിനാറിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത തത്വമയി ന്യൂസ് എഡിറ്റർ ഇൻ ചീഫ് രാജേഷ് ജി പിള്ള അഭിപ്രായപ്പെട്ടു. ഇന്ത്യ നേരിട്ട ഇസ്‌ലാമിക ആക്രമണങ്ങളെ അഡ്വ. ശങ്കു ടി ദാസും ഹിന്ദു ബിംബങ്ങളുടെ അപകീർത്തിപ്പെടുത്തൽ ഹിന്ദു ഫോബിയ തുടങ്ങിയ വിഷയങ്ങളിൽ കാ ഭാ സുരേന്ദ്രനും 1921 ലെ ഹിന്ദു വംശഹത്യയെ കുറിച്ച് തിരൂർ ദിനേശും സംസാരിച്ചു. വൈകുന്നേരത്തെ സമ്മേളനം പ്രജ്ഞാവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ ഉദ്ഘാടനം ചെയ്‌തു. സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ സൂത്രധാരൻ മേജർ ഡോ. സുരേന്ദ്ര പൂന്യ മുഖ്യപ്രഭാഷണം നടത്തി

ഹിന്ദു കോൺക്ലേവിന്റെ രണ്ടാം ദിനമായ ഇന്ന് രാജ്യം നേരിടുന്ന ആഭ്യന്തര ഭീഷണികൾ ചർച്ചയാകും. കമ്മ്യൂണിസ്റ്റ് ചതിയുടെ ചരിത്രവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഇന്ന് കോൺക്ലേവിലെത്തും. രാജ്യം നേരിടുന്ന ആഭ്യന്തര വെല്ലുവിളികൾക്ക് പിന്നിലെ ശക്തികൾ എന്ന വിഷയത്തിൽ പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഷെഫാലി വൈദ്യ സംസാരിക്കും. ദൈവത്തിന്റെ സ്വന്തം നാട് എന്ന പദവിയിൽ നിന്നും തീവ്രവാദത്തിന്റെ സ്വർഗ്ഗം എന്ന നിലയിലേക്ക് മാറുന്ന കേരളത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ സുരേഷ് കൊച്ചാട്ടിൽ സംസാരിക്കും. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ഇക്കോണമി തുടങ്ങിയ വിഷയങ്ങളിൽ അഡ്വ.കൃഷ്ണരാജ് കാസ പ്രതിനിധി ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുക്കും. രഞ്ജിത്ത് കാഞ്ഞിരത്തിൽ, അർജുൻ മാധവൻ, ഹരിറാം എംവി, തത്വമയി സീനിയർ സബ് എഡിറ്റർ രാജേഷ് നാഥൻ തുടങ്ങിയവർ സെമിനാറുകളിൽ മോഡറേറ്റർമാരായിരിക്കും. വൈകുന്നേരത്തെ സമ്മേളനം മുൻ എം എൽ എ, പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്യും ബിജെപി സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി, വടയാർ സുനിൽ, അഡ്വ കൃഷ്ണരാജ് തുടങ്ങിയവർ സംസാരിക്കും.

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക

http://bit.ly/3Gnvbys

Related Articles

Latest Articles