ചെന്നൈ: തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലെ അന്‍വര്‍ അലി(22)യെ തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയില്‍ ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ അലിയെ കസ്റ്റഡിയിലെടുത്തതെന്ന് ക്യുബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച അതിരാവിലെയാണ് അന്‍വര്‍അലിയെ ആമ്പൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വിലകൂടിയ രണ്ട് വിദേശ നിര്‍മിത മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. തീവ്രവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താനായി കേന്ദ്ര ഇന്റലിജന്‍സ് രഹസ്യ അന്വേഷണം നടത്തിവരികയാണ്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഈ മാസം 24-ന് ബെംഗളൂരില്‍ അക്ബര്‍ ഹുസൈന്‍ (27) എന്നയാള്‍ അറസ്റ്റിലായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സേലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. അക്ബര്‍ അലി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈറോഡിലെ ഒരു യുവാവിനെയും ദേശീയ അന്വേഷണ എജന്‍സി ചോദ്യംചെയ്തിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…