Sunday, May 19, 2024
spot_img

പപ്പുമോനെ ഇതാണ് BJP വീണ്ടും അധികാരത്തിലെത്തുന്നത് !

യഥാർത്ഥ ജനസേവകനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ശിവരാജ് സിംഗ് ചൗഹാൻ യുവതികളുടെ കാൽ കഴുകി വന്ദിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ബുധനാഴ്ച ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം നേടിയാണ് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. ബിജെപിയുടെ മിന്നും വിജയത്തിന് പിന്നാലെയാണ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലാദ്‌ലി ബെഹിന എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ, രണ്ട് യുവതികളുടെ കാൽ കഴുകി വന്ദിച്ചത്. നിരവധി വനിതകൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇവരോടും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാക്കാൽ ആദരവ് പ്രകടമാക്കിയിരുന്നു. അതേസമയം, കാൽകഴുകി വന്ദിച്ച ശിവരാജ് സിംഗ് ചൗഹാൻ, യുവതികളിൽ നിന്നും അനുഗ്രഹം വാങ്ങുകയും ചെയ്തു. അതേസമയം, യുവതികളുടെ കാൽ കഴുകി വന്ദിച്ച മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനു വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സ്ത്രീകൾക്ക് വാക്കിൽ മാത്രം ബഹുമാനം നൽകുന്നവർക്കുള്ള പാഠമാണ് ഇതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൂടാതെ, യഥാർത്ഥ ജനസേവകനാണ് താനെന്ന് ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും തെളിയിച്ചെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം, ഇതാദ്യമായല്ല കാൽ കഴുകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ശ്രദ്ധ നേടുന്നത്.

ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്‍റെ കാല്‍ കഴുകി ശിവരാജ് സിങ് ചൗഹാന്‍ ഇതിനു മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. ഭോപ്പാലിലെ വസതിയില്‍ വച്ചാണ് ദശരഥ് റാവത്ത് എന്ന യുവാവിന്‍റെ കാല്‍ ശിവരാജ് സിങ് ചൗഹാന്‍ കഴുകിയത്. സന്ദർശന വിഡിയോ മുഖ്യമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം ദശരഥ് റാവത്തിന്‍റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും സ്വര്‍ണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നൽകിയിരുന്നു. എന്തായാലും, യഥാർത്ഥ ജനസേവകനാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Related Articles

Latest Articles