Parambikulam dam shutter failure; 20,000 cubic feet of water gushing out per second, caution issued along Chalakudy river
തൃശൂർ: പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി. ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒരെണ്ണം താനേ കൂടുതൽ ഉയർന്നു. മൂന്ന് ഷട്ടറുകളിൽ നടുവിലായുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടി. മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റർ വീതമാണ് തുറന്നിരുന്നത്. പെരിങ്ങൽകുത്തിലേക്ക് 20000 ഘനയടി വെള്ളം ഇപ്പോൾ ഒഴുകി എത്തുന്നുണ്ട്. അതിനാൽ പെരിങ്ങൽക്കൂത്തിൽ ആറ് ഷട്ടറുകൾ തുറന്നു. ഇതോടെ ചാലക്കുടി പുഴയിൽ കൂടുതൽ വെള്ളം എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.
അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മാത്രം മതിയെന്ന് എം എൽ എ അറിയിച്ചു . പുഴയുടെ തീരത്ത് താമസിക്കുന്നവരെ ഒഴുക്ക് ബാധിക്കില്ലെന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. അതേസമയം പുഴയിൽ കുളിക്കുന്നതും നിരോധിച്ചു. ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് . പുഴയുടെ കടവുകൾ എല്ലാം പോലീസ് അടച്ചു. കൂടാതെ ജാഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുകായും ചെയ്യുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതലാണ് ഷട്ടർ തകരാറിലായതിനെ തുടർന്ന് 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുകയായിരുന്നു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…