Saturday, December 27, 2025

പാറശാലയിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.

ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം രാഹുൽ ആർ നാഥ്നും ഡിവൈഎഫ്ഐ ചെങ്കൽ മേഖലാ കമ്മിറ്റി അംഗം സിജിനിനുമാണ് മർദ്ദനമേറ്റത്.രാ ഹിലിനെ പാറശ്ശാല ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാരിയെല്ലിന് സാരമായ പരിക്കേറ്റ സിജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇലക്ഷൻ പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന ഇരുവരെയും സംഘം ചേർന്ന് കല്ലും വടികളുമായി വന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് സി പി എം ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്ത്മാക്കിയിട്ടുണ്ട്.

Related Articles

Latest Articles