Tuesday, December 30, 2025

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ദില്ലി: പാർലമെൻറ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അരുൺ ജയ്റ്റ്‍ലി, സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും.

27 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൻറെ പരിഗണനയിൽ ഉള്ളത്. കശ്മീരിൽ തടവിലുള്ള ഫാറൂഖ്‌ അബ്ദുള്ളയേയും ഐഎൻഎക്സ് മീഡിയ കേസിൽ തിഹാർ ജയിലിലുള്ള പി ചിദംബരത്തെയും സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles