Friday, May 17, 2024
spot_img

ഭാരതത്തിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി
ഈജിപ്ത് സൈനിക സംഘവും – ദൃശ്യങ്ങൾ കാണാം

ദില്ലി : ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ചരിത്രത്തിലാദ്യമായി ഈജിപ്ഷ്യൻ സൈനിക സംഘവും ഭാഗമായി . കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള 144 സൈനികർ അടങ്ങുന്ന സംഘമാണ് പരേഡ് അവതരിപ്പിച്ചത്.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സിസിയായിരുന്നു ഇത്തവണ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി എത്തിയത്. ഒരു ഈജിപ്ഷ്യൻ നേതാവ് രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാഥിതിയാകുന്നതും ചരിത്രത്തിലാദ്യമാണ്.

രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന ‘അറ്റ്-ഹോമിലും’ഈജിപ്ഷ്യൻ പ്രസിഡന്റ് പങ്കെടുക്കും. അതിനു ശേഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും എന്നറിയിച്ചു.

Related Articles

Latest Articles