Saturday, May 4, 2024
spot_img

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ വൻ വിജയം;
ഇനിയെത്തുന്നത് മിനി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ;
മാർച്ച്-ഏപ്രിലിൽ പരീക്ഷണയോട്ടം ആരംഭിക്കും

ദില്ലി : രാജ്യത്തെ റെയിൽ രംഗത്ത് വൻ മാറ്റങ്ങളുമായി കൂകി പാഞ്ഞെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് പിന്നാലെ മിനി വന്ദേ ഭാരത് എക്‌സ്പ്രസുകളെത്തുന്നു. 2023 മാർച്ച്-ഏപ്രിൽ മാസങ്ങളോടെ ഇവ പരീക്ഷണാടിസ്ഥാനത്തിലോടുമെന്ന് ഇന്ത്യൻ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണയോട്ടം വിജയിക്കുകയാണെങ്കിൽ ഇവയെ രാജ്യമെമ്പാടും അവരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.

മിനി വന്ദേ ഭാരത് എക്‌സ്പ്രസിൽ എട്ട് കോച്ചുകളാകും ഉണ്ടാകുക. നാല് മുതൽ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വദൂര സർവീസുകൾക്കാകും മിനി വന്ദേ ഭാരത് എത്തുക . അമൃത്സർ-ജമ്മു, കാൻപൂർ-ഝാൻസി, ജലന്ദർ-ലുധിയാന, കോയമ്പത്തൂർ-മഥുര, നാഗ്പൂർ-പൂനെ എന്നീ റൂട്ടുകളിലാകും മിനി വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തുക.

അതെ സമയം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ .മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയാകും സ്ലീപ്പർ ട്രെയിനുകൾക്ക് ഉണ്ടാകുക. സ്ലീപ്പർ പതിപ്പ് രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് പകരക്കാരാകുമെന്നും അധികൃതർ അറിയിച്ചു

Related Articles

Latest Articles