Thursday, January 8, 2026

നവ കേരള സദസ്സിലെ പങ്കാളിത്തം ! പ്രാദേശിക നേതാക്കളെ സസ്‌പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

പാർട്ടി നിർദ്ദേശം ലംഘിച്ച് നവകേരള സദസ്സിൽ പങ്കെടുത്ത ലീഗ് നേതാക്കളെ പാർട്ടിയിൽ നിന്ന് മുസ്ലിം ലീഗ് സസ്‌പെൻഡ് ചെയ്തു. കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.കെ ഹുസൈൻ, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെ മുസ്ലിം ലീഗിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇക്കാര്യം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. നവകേരള സദസ്സിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തത്.

സംഭവത്തിൽ ലീഗ് ആവശ്യപ്പെട്ടതോടെ നേതാക്കൾ വിശദീകരണം നൽകിയെങ്കിലും ഇത് തൃപ്തികരമല്ലാത്തതിനാലാണ് നടപടി. സദസ്സിൽ പങ്കെടുത്ത എൻ .അബൂബക്കറിനെ കോൺഗ്രസും സസ്‌പെൻഡ് ചെയ്തു

Related Articles

Latest Articles