Tuesday, September 22, 2026

ഫെബ്രുവരി ഒന്നുമുതല്‍ ബസ് ചാര്‍ജ് വര്‍ധന; മിനിമം ചാര്‍ജ് 10 രൂപയാക്കാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതായാണ്
വിവരം. 2.5 കിലോമീറ്റര്‍ ദൂരത്തിനുള്ള മിനിമം ചാര്‍ജ് 10 രൂപയാക്കി ഉയര്‍ത്താനാണു ശുപാര്‍ശ. നിലവില്‍ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാര്‍ഥികളുടെ നിരക്ക്.

ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും.

ബസ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. മകരവിളക്കിന് ശേഷം വർധയുണ്ടാകുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകള്‍ സമരം നീട്ടിവച്ചത്.

Related Articles

Latest Articles