Sunday, June 16, 2024
spot_img

ട്രെയിൻ യാത്രക്കാരനെ പോലീസ് മർദ്ദിച്ച സംഭവം മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരനെ എ.എസ് ഐ മര്‍ദ്ദിച്ച സംഭവം കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന്റെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണെന്നും പൊലീസ് അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാവേലി എക്‌സ്പ്രസില്‍ ഉണ്ടായിരിക്കുന്നത്. തൊലിപ്പുറത്തെ ചികിത്സയല്ല കര്‍ശനമായ നടപടികളാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലത്.

ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്. യാത്രികനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സഹയാത്രികനാണ് പുറത്തുവിട്ടത്. ടിക്കറ്റ് തിരയുന്നതിനിടെ പോലീസുകാരൻ മർദ്ദിക്കുകയായിരുന്നു. ഇറക്കി വിട്ട യാത്രികന്റെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചതുമില്ല.

Related Articles

Latest Articles