Saturday, September 19, 2026

ആലപ്പുഴയിലെ 15 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകംതന്നെ; അമ്മ കുറ്റം സമ്മതം നടത്തി


ആലപ്പുഴ :പട്ടണക്കാട് പതിനഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയെന്ന് പോലീസ്. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

കുട്ടിയുടെ അമ്മയേയും മുത്തശ്ശിയേയും പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. കുഞ്ഞിനെ അമ്മ പതിവായി ഉപദ്രവിക്കാറുണ്ട് എന്നും സംഭവ ദിവസം കുടുംബവഴക്ക് ഉണ്ടായിരുന്നതായും മുത്തശ്ശി മൊഴിനല്‍കി. കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്നതിനെതിരെ മുത്തശ്ശി മുന്നേ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Related Articles

Latest Articles