Monday, September 28, 2026

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രക്ഷാ പ്രവർത്തകയായി സ്മൃതി ഇറാനി ;വീഡിയോ വൈറൽ

ലഖ്നൗ: ഉത്തർപ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തിൽ തീപ്പിടിത്തം ഉണ്ടായതിനെത്തുടർന്ന് തീ കെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് ഗ്രാമവാസികളെ സഹായിക്കാൻ സ്മൃതി രംഗത്തിറങ്ങിയത്. കുഴൽക്കിണറിൽനിന്ന് വെള്ളമെടുക്കാൻ അവർ സഹായിക്കുന്നതിന്റെയും തീ കെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിന്റെയും ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു. തീപ്പിടിത്തത്തിൽ നാശനഷ്ടങ്ങൾ നേരിടേണ്ടിവന്ന ഗ്രാമീണരെ ആശ്വസിപ്പിക്കാനും സ്മൃതി സമയം കണ്ടെത്തി.

Related Articles

Latest Articles