Wednesday, April 24, 2024
spot_img

പത്തനംതിട്ടയിൽ 13-കാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി: ഒന്നും അറിയില്ലെന്ന് അമ്മ

കോന്നി: പത്തനംതിട്ടയിൽ അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി. പ്രതിയെ പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 13 വയസുകാരിയാണ് അച്ഛൻ്റെ നിരന്തര പീഡനത്തിന് ഇരയായത്. മാസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ രോഗിയാണ്. കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടിൽ വന്നപ്പോഴാണ് പീഡനം നടന്നത്.

അതേസമയം പെൺകുട്ടി എട്ട് മാസം ഗർഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പല തവണയായി ഗർഭം അലസിപ്പിക്കാൻ ശ്രമം നടന്നതോടെ ബന്ധുക്കളിൽ ചിലരാണ് പൊലീസിൽ പരാതി നൽകിയത്. ബന്ധുക്കളടക്കം വിവരം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ രഹസ്യമായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയത്. സംഭവത്തെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. തുടർന്ന് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അച്ഛനെതിരെ കേസ് എടുത്തത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.

Related Articles

Latest Articles