Monday, April 29, 2024
spot_img

കനത്ത പേമാരി; ദുരിതക്കടലിൽ ചെന്നൈ; മുട്ടൊപ്പം വെള്ളത്തില്‍ ഭക്ഷണ വിതരണം ചെയ്തുകൊണ്ട് എംകെ സ്റ്റാലിന്‍; മഴക്കെടുതി വിലയിരുത്താൻ നേരിട്ടെത്തി തമിഴ്‍നാട് മുഖ്യമന്ത്രി

ചെന്നൈ: കനത്ത മഴയിൽ മുങ്ങിയ തമിഴ്‌നാട്ടില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നേരിട്ടെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

പാടലം, പാഡി ബ്രിഡ്ജ്, ,എഗ്മോര്‍, ഡൗടോണ്‍, കെഎന്‍ ഗാര്‍ഡന്‍, ബാബ നഗര്‍, ജികെഎം കോളനി, ജവഹര്‍ നഗര്‍, പേപ്പര്‍ മില്‍ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

അതേസമയം പല ഭാഗങ്ങളിലും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിന്‍ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണത്തിനും നേതൃത്വം നല്‍കി.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

വരും ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴയാണ് തുടരുന്നത് .

Related Articles

Latest Articles