കോവിഡ്-19 െവെറസ് ബാധ സംബന്ധിച്ച കിംവദന്തികള്‍ പരന്നതോടെ റാന്നിയിലും പത്തനംതിട്ട നഗരത്തിലും മൂകത പരന്നു. നിരത്തുകളില്‍ ജനങ്ങള്‍ കുറഞ്ഞു. ബസുകളിലും യാത്രക്കാര്‍ കുറവ്. നല്ലൊരു ശതമാനം പേരും മാസ്‌ക്കുകളണിഞ്ഞാണ് പുറത്തിറങ്ങിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ നന്നേ കുറഞ്ഞു. പത്തനംതിട്ട നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ ഉച്ചയോടെ അടച്ചു.
കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഒ.പി. വിഭാഗത്തില്‍ ഇന്നലെ രോഗികള്‍ കുറഞ്ഞു. സാധാരണ 1000-1200 രോഗികള്‍ എത്തിയിരുന്ന ഇവിടെ ഇന്നലെ രാവിലെ എട്ടുമുതല്‍ െവെകിട്ട് ആറു വരെ ചികിത്സ തേടിയത് 359 പേര്‍ മാത്രം. ഐ.പി. വിഭാഗത്തില്‍ ഇന്നലെ രാത്രി 12 മുതല്‍ െവെകിട്ട് ആറു വരെയുള്ളത് 21 പേര്‍മാത്രമാണ്. സാധാരണ 60 പേരിലധികം ഈ വിഭാഗത്തില്‍ പുതുതായി എത്തുമായിരുന്നു. ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് വിദ്യാലയങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതും ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയാന്‍ ഇടയായി. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പതിവുപോലെ ജീവനക്കാര്‍ എത്തിയിരുന്നു.
റാന്നി ഇട്ടിയപ്പാറ ടൗണ്‍ മേഖലയോടു ചേര്‍ന്നുള്ള ഐത്തല മീമുട്ടുപാറയില്‍ രണ്ടു കുടുംബങ്ങളിലെ അഞ്ചു പേര്‍ക്ക് െവെറസ് ബാധ സ്ഥിരീകരിച്ചതോടെ റാന്നി മേഖലയിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ച ശേഷമുള്ള പ്രവൃത്തി ദിനമായിരുന്ന ഇന്നലെ പ്രധാന റോഡുകളെല്ലാം ഏറെക്കുറെ ശൂന്യമായിരുന്നു. അപൂര്‍വം വ്യാപാര സ്ഥാപനങ്ങളാണ് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ, അങ്ങാടി എന്നിവിടങ്ങളില്‍ തുറന്നുപ്രവര്‍ത്തിച്ചത്. ഉച്ചവരെ തുറന്ന കടകള്‍ ആരും എത്താത്തു മൂലം പിന്നീട് അടയ്ക്കുകയും ചെയ്തു.
അവധി പ്രഖ്യാപിച്ചതിനാല്‍ റോഡില്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യവും ഉണ്ടായില്ല. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും ഏറെക്കുറെ പൂര്‍ണമായി രാവിലെ മുതല്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ നന്നേ കുറവായിരുന്നു. ഇന്ധനം നിറയ്ക്കാനുള്ള വരുമാനം പോലും കിട്ടില്ലെന്ന് ഉറപ്പായതോടെ പല സര്‍വീസുകളും ഉച്ചയോടെ നിര്‍ത്തിവച്ചു. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ ആവശ്യത്തിന് ഓട്ടോകള്‍ ഉണ്ടായിരുന്നെങ്കിലും ചെലവിനുള്ള ഓട്ടം കിട്ടിയത് വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം. ഇന്നലത്തെ മോശം സ്ഥിതി പരിഗണിച്ച് ഇന്ന് ഓടാന്‍ ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് പല ഓട്ടോറിക്ഷ-ടാക്‌സി ഡ്രൈവര്‍മാരും.
ചുരുക്കം കടകളില്‍ ഒഴികെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെത്തിയില്ല. ഭൂരിഭാഗം ഹോട്ടലുകളും ചായക്കടകളും പ്രവര്‍ത്തിക്കാഞ്ഞതിനാല്‍ ദൂരെ സ്ഥലങ്ങളില്‍നിന്നു റാന്നിയില്‍ എത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പരത്തുന്ന കിംവദന്തികളാണ് ജനങ്ങലെ ഭയത്തിലാക്കുന്നത്. റാന്നിയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച അഞ്ചുപേരെക്കൂടാതെ ഏതാനും പേര്‍ക്കു കൂടി രോഗം ഉണ്ടെന്നും ആയിരത്തോളം പേരുടെ രക്ത സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി എടുെത്തന്നും മറ്റുമുള്ള കല്ലുവച്ച നുണകളാണ് പ്രചരിക്കുന്നത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റാന്നി മേഖലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പത്തു ദിവസത്തേക്ക് അടച്ചിടുകയാണെന്നും റാന്നി വഴിയുള്ള വാഹന ഗതാഗതത്തിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും മറ്റുമുള്ള വ്യാജ പ്രചാരണങ്ങളും സജീവമാണ്. ഇവയൊക്കെ റാന്നിയിലേക്ക് ഇന്നലെ ജനങ്ങളും വാഹനങ്ങളും എത്താതിരിക്കാന്‍ ഇടയാക്കി. കോവിഡ് ഭീതിയില്‍ ആെളാഴിഞ്ഞ നിരത്ത്, ഇന്നലെ െവെകുന്നേരത്തെ മഴയോടെ കൂടുതല്‍ ശൂന്യമായി. െവെകിട്ട് അഞ്ചര മുതല്‍ പെയ്ത സാമാന്യം ശക്തമായ മഴ റാന്നിയില്‍ കനത്ത ചൂടിന് തെല്ലൊരു ആശ്വാസവുമായി.

