പത്തനംതിട്ട: ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നിറുത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. ആശുപത്രിയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാനെത്തിയ വലഞ്ചുഴി സ്വദേശി നൗഷാദിന്റേതാണ് ബുള്ളറ്റ്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
നൗഷാദ് ജനറല്‍ ആശുപത്രിക്ക് മുമ്ബിലുള്ള ഓട്ടോസ്റ്റാന്‍ഡിന് എതിര്‍വശം ബുള്ളറ്റ് പാര്‍ക്ക് ചെയ്ത ശേഷമാണ് വാക്സിനെടുക്കാനായി പോയത്. നടന്നുപോയ യാത്രക്കാരാണ് തീ കണ്ടത്. ആശുപത്രിയില്‍ നിന്ന് എക്സ്റ്റിഗ്യൂഷര്‍ എടുത്ത് നൗഷാദ് തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. കഠിനമായ ചൂടും ടാങ്കറിലുള്ള ചോര്‍ച്ചയുമാകാം തീ പിടുത്തതിന് കാരണമെന്ന് കരുതുന്നു.

