Friday, September 25, 2026

പത്തനംതിട്ടയ്ക്ക് ആശ്വസിക്കാം : എട്ടു പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

  

പത്തനംതിട്ട: കോവിഡ് 19 വൈറസ്ബാധ ഉണ്ടോ എന്ന് സംശയിക്കുന്ന എട്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് .ഇത് ഏറെക്കുറെ ആശ്വാസം പകരുന്നതാണെങ്കിലും ജാഗ്രത തുടരണമെന്നാണ് കളക്ടറുടെ നിർദേശം .

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധന ഫലവും ഉടന്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച ഏഴു പേരുടെ രണ്ടു സെറ്റ് പരിശോധനാ ഫലവും ലഭിക്കാനുണ്ട്.

ഡിസ്ചാർജ് ആയവരും 15 ദിവസം കര്‍ശനമായി വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു . പചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് കോവിഡ് 19 മായി ബന്ധമില്ലെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Latest Articles