പത്തനംതിട്ട: വഴി തടസപ്പെടുത്തിയിരുന്ന ലോറി മാറ്റുന്നതിനെ ചൊല്ലി തര്‍ക്കത്തിനിടെ പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. പെരുനാട് കിഴക്കെ മാമ്പറയില്‍ വെളളിയാഴ്‌ചയായിരുന്നു സംഭവം നടന്നത് . സീനിയര്‍ സിപിഒ അനില്‍കുമാറിനാണ് അടിയേറ്റത്.
മണിയാറിലെ വീട്ടിലേക്ക് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അനിലിന്റെ വാഹനത്തിന് കടന്നുപോകാന്‍ ലോറി തടസ്സമുണ്ടായി. തുടര്‍ന്നുളള തര്‍ക്കത്തിനിടെ അത്തിക്കയം സ്വദേശികളായ സച്ചിന്‍, അലക്‌സ് എന്നിവര്‍ ചേര്‍ന്ന് അനിലിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു.ഇവര്‍ക്കെതിരെ വധശ്രമമടക്കം കേസ് ചുമത്തിയിട്ടുണ്ട്.
വെളളിയാഴ്‌ച രാത്രി 10 മണിയോടെ കണ്ടംകുളത്ത് ലോറി റോഡിലിട്ട് ജെസിബി ഉപയോഗിച്ച് തടികയറ്റുകയായിരുന്നു പ്രതികള്‍. ഈ സമയം ഇതുവഴിയെത്തിയ അനില്‍ തനിക്ക് കടന്നുപോകാന്‍ വഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കുമുണ്ടാകുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അനിലിനെ പൊലീസ് സ്ഥലത്തെത്തി ആദ്യം റാന്നിയില ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

