Wednesday, September 30, 2026

പ്രളയമേ നിനക്ക് തോൽപ്പിക്കാനാവില്ല; ഇത് പത്തനംതിട്ടയിലെ ചുണക്കുട്ടികൾളുടെ വിജയം

എസ്എസ്എൽസി വിജയത്തിൽ പത്തനംതിട്ടയുടെ തേരോട്ടം പുതിയ കഥയല്ല. എന്നാൽ ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിനിടെയാണ് പ്രളയം ജില്ലയുടെ ഭൂരിഭാഗം പ്രദേശത്തെയും വിഴുങ്ങിയത്. കുട്ടികളുടെ പഠനം പോലും തുലാസിലായ നിമിഷം. ബഹുഭൂരിപക്ഷം വിദ്യാർഥികളുടെയും പഠന സമാഗ്രികൾ പ്രളയത്തിൽ നഷ്ടപ്പെട്ടിരുന്നു.

സ്കൂളുകൾ വെള്ളത്തിലായി. മാറിയുടുക്കാൻ വസ്ത്രം പോലുമില്ലായിരുന്നു. പഠിക്കുന്ന ക്ലാസിൽ തന്നെ അന്തിയുറങ്ങിയ വിദ്യാർഥികൾ. അവരെല്ലാം, ഒന്നിച്ച് ഒരു മനസോടെ അധ്വാനിച്ചു നേടിയ വിജയത്തിന് പത്തരമാറ്റിന്റെ തങ്കത്തിളക്കമുണ്ട്

Related Articles

Latest Articles