തൃശൂര്‍: പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ രഞ്ജിത്ത് എന്ന യുവാവ് മരിച്ചത് മര്‍ദനമേറ്റെന്ന് സൂചന. രഞ്ജിത്തിന്റെ ശരീരത്തില്‍ 12 ക്ഷതങ്ങള്‍ ഉണ്ടെന്നാണ് വിവരം. കഴുത്തിലും മുതുകിലും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരുന്നതോടെ സംഭവത്തിലെ ദുരൂഹത നീങ്ങുമെന്നാണ് വിവരം. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ തുടര്‍ നടപടിയെടുക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാര്‍ (35) ആണ് എക്സൈസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. രണ്ടു കിലോ കഞ്ചാവുമായി രഞ്ജിത്തിനെ പിടികൂടിയിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോള്‍ എക്സൈസ് വാഹനത്തില്വച്ചായിരുന്നു രഞ്ജിത്തിന്റെ മരണം.

