Friday, September 25, 2026

കെഎസ്ആർടിസിയിൽ BMS വന്നു ചരിത്രം വഴിമാറി; ശമ്പളപരിഷ്കരണ കരാറില്‍ ഒപ്പുവച്ച് മാനേജ്മെന്‍റും യൂണിയനുകളും; അടിസ്ഥാന ശമ്പളം 23,000 ആകും

തിരുവനന്തപുരം:KSRTC യിൽ ശമ്പളപരിഷ്ക്കരണം യാഥാർത്ഥ്യമായി. കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ കരാറില്‍ മാനേജ്മെന്‍റും യൂണിയനുകളും ഒപ്പുവച്ചു. പുതിയ കരാര്‍ പ്രകാരം കുറഞ്ഞ ശമ്പളം 23,000 രൂപയായിരിക്കും.

ഇനി ശമ്പള പരിഷ്കരണം 10 വര്‍ഷത്തിനുശേഷം നടപ്പാക്കും. മാത്രമല്ല മുഴുവന്‍ വനിത ജീവനക്കാര്‍ക്കും ചൈല്‍ഡ് കെയര്‍ അലവന്‍സ് ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

തൊഴിലാളികളുടെയും ബിഎംഎസ് ഉൾപ്പടെയുള്ള സംഘടനകളുടെയും പ്രതിഷേധസമരങ്ങളുടെ ഫലമായിട്ടാണ് പ്രഖ്യാപിച്ച തീയതിക്കുള്ളിൽ തന്നെ 11 വർഷത്തെ ഇടവേളയ്ക്കു ശേഷം കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഒപ്പ‍ു വച്ചത്.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണു കരാറിൽ ഒപ്പു വച്ചത്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles