Monday, May 20, 2024
spot_img

പി സി ജോർജും ടീമും മോദിക്കൊപ്പം|PC JEORJE

ഇക്കുറി ഒരു അഴിച്ചുപണി നടത്തി കേരളത്തിൽ സീറ്റ് ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വക്കുന്നത് ,അതിന്റെ ഭാഗമായി ,ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ് മൽസരിക്കും എന്ന വാർത്തകളാണ് പുറത്തു വരുന്നത് .ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുളള നീക്കത്തിലേക്ക് ബിജെപി ഒരുങ്ങുന്നത് . ബിജെപി അംഗത്വമെടുത്താല്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റ് പിസി ജോര്‍ജിന് നല്‍കാമെന്ന വാഗ്ദാനമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് സൂചന.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയാണ് പത്തനംതിട്ടയില്‍ ബിജെപി മത്സരത്തിന് ഇറക്കിയത്. അന്ന് മൂന്നാം സ്ഥാനത്ത് എത്തിയ കെ സുരേന്ദ്രന് ലഭിച്ചത് 2,97,396 വോട്ടുകള്‍ ആയിരുന്നു. ഇതിനൊപ്പം മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ കൂടി ആകര്‍ഷിക്കാന്‍ പിസി ജോര്‍ജ് എത്തിയാല്‍ സാധിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ഘടകക്ഷികളെ മുന്നണിയില്‍ ചേര്‍ക്കാനാണ് ബിജെപിയുടെ ശ്രമം. പിസി ജോര്‍ജിന്റെ ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി ഘടകകക്ഷിയാകുന്നതിനേക്കാള്‍ ബിജെപിക്ക് താല്‍പര്യം പിസി ജോര്‍ജ് പാര്‍ട്ടി അംഗമാകുന്നതാണ്. ഘടകകക്ഷിയെന്ന നിലയ്ക്ക് മത്സരിച്ച് വിജയിച്ച ശേഷം പിസി ജോര്‍ജ് മുന്നണിയില്‍ തന്നെ തുടര്‍ന്നില്ലെങ്കിലോ എന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് എന്‍ഡിഎയുമായി സഹകരിച്ചിരുന്നു. . ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം പിസി ജോര്‍ജ് ബിജെപിക്കൊപ്പം നില്‍ക്കുകയുണ്ടായി. എന്നാല്‍ പിന്നീട് പിസി ഈ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

വീണ്ടും എന്‍ഡിഎയുടെ ഭാഗമാകാന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് വെച്ച് ചേര്‍ന്ന കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചിട്ടുണ്ട്. വര്‍്ക്കിംഗ് ചെയര്‍മാന്‍ ഇകെ ഹസ്സന്‍കുട്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു യോഗം. മുന്നണിയുടെ ഭാഗമാകുന്നത് സംബന്ധിച്ച് എന്‍ഡിഎയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. ചര്‍ച്ചകള്‍ക്കായി പ്രത്യേക കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. പിസി ജോര്‍ജ്, ഇകെ ഹസ്സന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, പിവി വര്‍ഗീസ്, നിഷ എംഎസ് എന്നിവരാണ് കമ്മിറ്റിയില്‍ ഉളളത്.
ഇ വട്ടം ബിജെപി തരംഗമാണ് കേരളത്തിൽ ആഞ്ഞടിക്കാൻ പോകുന്നത് ,

Related Articles

Latest Articles