തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പി സി.ജോർജ് എംഎൽഎ. പൗരത്വ നിയമം കൊണ്ട് രാജ്യത്തെ ഒരു പൗരനും പൗരത്വം നഷ്ടപ്പെടില്ലെന്നും അത്തരത്തിലുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലിം സമുദായത്തിനിടയിൽ ഭീതി പരത്താൻ ശ്രമിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിനിറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും പി സി ജോർജ് ആരോപിച്ചു.

