തൃശൂർ: പീച്ചി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. അണക്കെട്ടിന്റെ നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ ജലം തുറന്നുവിടുന്നതെന്ന് അധികൃതർ അറിയിച്ചു.

