NATIONAL NEWS

ജനറൽ മനോജ് നരവാനെയുടെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ

ദില്ലി: മുൻ ഇന്ത്യൻ സൈന്യാധിപൻ ജനറൽ മനോജ് മുകുന്ദ് നരവാനെയുടെ ആത്മകഥയായ ഫോർ സ്റ്റാർസ് ഓഫ് ടെസ്റ്റിനി എന്ന പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. പുസ്തകവുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന പൊതുചർച്ചകളും മാധ്യമ റിപ്പോർട്ടുകളും തുടർന്നാണ് പ്രസാധകർ ഔദ്യോഗിക വിശദീകരണം നൽകിയത്.
ഫോർ സ്റ്റാർസ് ഓഫ് ടെസ്റ്റിനി എന്ന പുസ്തകത്തിന്റെ ഏക പ്രസിദ്ധീകാരണാവകാശം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയ്ക്കാണെന്നും, അച്ചടി രൂപത്തിലോ ഡിജിറ്റൽ രൂപത്തിലോ ഇതുവരെ ഒരു പകർപ്പും പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
നിലവിൽ ചില പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നതായി കാണുന്ന പുസ്തകത്തിന്റെ പകർപ്പുകൾ പൂർണ്ണമായോ ഭാഗികമായോ, അച്ചടി, ഡിജിറ്റൽ, PDF ഉൾപ്പെടെയുള്ള ഏതെങ്കിലും രൂപത്തിൽ പകർപ്പവകാശ ലംഘനമാണെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അനധികൃത പ്രചരിപ്പിക്കൽ ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പുസ്തകത്തിന്റെ നിയമവിരുദ്ധവും അനുമതിയില്ലാത്തതുമായ വിതരണം നടത്തുന്നവർക്കെതിരെ നിയമപരമായി ലഭ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസാധകർ അറിയിച്ചു. പ്രസാധകന്റെ ഔദ്യോഗിക നിലപാട് രേഖപ്പെടുത്തുന്നതിനായാണ് ഈ പ്രസ്താവന പുറത്തിറക്കിയതെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി.

B4 Admin

Recent Posts

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

4 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

1 day ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago