Sunday, May 19, 2024
spot_img

വർഗീയ കാർഡ് ഇറക്കി ജാതി വിഷയം ആളികത്തിക്കാൻ നോക്കിയ കോൺഗ്രസിന്, കിട്ടേണ്ടത് തന്നെ ജനം കൊടുത്തു !

ഇന്നലെ അഞ്ചിടങ്ങളിലായി നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ നാലിടത്തും മിന്നും വിജയമാണ് ബി.ജെ.പി നേടിയത്. നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വവും വികസന പദ്ധതികളും തന്നെയാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണം. എന്നിരുന്നാലും, രാഹുൽ ഗാന്ധി തന്നെയാണ് അടുത്ത പ്രധാനമന്ത്രിയെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ അവകാശവാദം. ഇപ്പോഴിതാ, ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ.ജേക്കബ്. രാഹുൽ ഗാന്ധി എന്ന മഹാൻ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന് വിശ്വസിച്ചിരിക്കുന്ന വിഡ്ഢികളോട് പറയാൻ ഒന്നുമില്ല. പ്രിയങ്ക ഗാന്ധിയുടെ ആഞ്ഞടികളും, KCയുടെ വാർ റൂം യുദ്ധമുറകളും, മലയാളം മാധ്യമങ്ങളുടെ അന്തി ചർച്ചയും ഒക്കെ കണ്ട് കയ്യടിക്കുന്നവരോട് സഹതാപം മാത്രം. 60 കൊല്ലത്തോളം ഇന്ത്യ ഭരിച്ച കുടുംബ പാർട്ടികളും, അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രാദേശിക പാർട്ടികളും ഇപ്പോഴും ഇന്ത്യക്കാരോട് പറയുന്നത്, ഞങ്ങൾക്ക് വോട്ട് ചെയ്താൽ നിങ്ങളുടെ ദാരിദ്ര്യം മാറ്റം, കറന്റ്‌ നൽകാം, ശുദ്ദജലം നൽകാം എന്നൊക്കെയാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം 60 കൊല്ലം കൊണ്ട് ഇവർ ഈ രാജ്യത്തെ എത്രമാത്രം കൊള്ളയടിക്കുക ആയിരുന്നുവെന്നെന്ന് ജിതിൻ കെ ജേക്കബ് തുറന്നടിക്കുന്നു. 2014 ലിൽ, അതായത് സ്വാതന്ത്ര്യം കിട്ടി 67 കൊല്ലം ആയിട്ടും, പകുതി ഇന്ത്യക്കാർക്കും കക്കൂസുകൾ പോലും ഇല്ലായിരുന്നു എന്നോർക്കണം. 2014 ൽ മോദി സർക്കാർ ശുചി മുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ആരംഭിച്ചപ്പോൾ, പരിഹാസവുമായി എത്തിയവർ ഓർക്കണം, ബിജെപിക്ക് വോട്ട് ചെയ്യുന്നവരിൽ നല്ലൊരു പങ്കും സ്ത്രീകൾ ആണെന്ന കാര്യം.

കൂടാതെ, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയ കാർഡ് ഇറക്കി ജാതി വിഷയം ആളികത്തിക്കാൻ നോക്കിയ കോൺഗ്രസിന്, കിട്ടേണ്ടത് തന്നെ ജനം കൊടുത്തു. ഏറ്റവും കൂടുതൽ പിന്നോക്ക ജന വിഭാഗം ഉള്ള മധ്യപ്രദേശിൽ അടക്കം, ജനങ്ങൾ കോൺഗ്രസിന്റെ വർഗീയ പ്രചരണം തള്ളിക്കളഞ്ഞു. സ്വാതന്ത്ര്യം കിട്ടി 76 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഇറങ്ങിയ കോൺഗ്രസ്‌ എന്ന പാർട്ടി, എവിടെ എത്തി നിൽക്കുന്നു എന്നാലോചിച്ചു നോക്കൂ. രാജ്യത്തെ സംബന്ധിച്ച് ബിജെപിയുടെ ഈ വിജയം വലിയ നേട്ടമാണ്. രാജ്യസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറും. ഒരുപക്ഷെ 2025 ആകുമ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷം വരെ ആയേക്കും.
ലോക്സഭയിലും, രാജ്യസഭയിലും ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആണ് ഇന്ത്യയിലെ ജനങ്ങൾ നൽകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അടുത്ത 5 വർഷത്തിൽ വൻ മാറ്റങ്ങൾ ആയിരിക്കും രാജ്യം കാണാൻ പോകുന്നെതെന്നും ജിതിൻ.കെ ജേക്കബ് പറയുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആയി മാറാൻ പോകുന്നു. അതിന്റ അർത്ഥം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരവും, അടിസ്ഥാന സൗകര്യ വികസനവും ഉയരാൻ പോകുന്നു എന്ന് കൂടിയാണ്. ബിജെപി വിജയിച്ചാൽ അതിന്റെ നേട്ടം രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആണ്. അഴിമതിയും, കുടുംബാധിപത്യവും, ഭീകരതയും നടക്കാത്തത് കൊണ്ട്, ബിജെപിയെ എതിർക്കുന്നവർക്കും നേട്ടം ഉണ്ട്. അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ബിജെപിക്കാർക്ക് മാത്രമല്ല ആഘോഷിക്കാൻ കഴിയുക.

ബിജെപിയെ എതിർക്കുന്ന കമ്മികൾക്കും, കോൺഗ്രസുകാർക്കും, സുഡാപ്പികൾക്കും മറ്റെല്ലാ മോദി വിരുദ്ധർക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനുള്ള ഒരു സൂത്രവും ജിതിൻ.കെ ജേക്കബ് പറഞ്ഞു തരുന്നുണ്ട്. എന്തായാലും, അഞ്ചു മാസം കഴിഞ്ഞു നടക്കാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഫലം എന്താകും എന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ നേട്ടം കൊയ്യാണോ. ബിജെപിക്ക് വോട്ട് ചെയ്യുക ഒന്നും വേണ്ട. പ്രബുദ്ധരുടെ വോട്ട് ഇല്ലാതെ തന്നെ ബിജെപി വീണ്ടും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. മോഡിയെ തെറി വിളിക്കുന്ന മലയാളിക്കും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാമ്പത്തീക നേട്ടം ലഭിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം. ഇന്ന് തന്നെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തുക. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം കാരണം ഇന്ന് ഒരു പക്ഷെ മാർക്കറ്റ് കുതിപ്പ് ആയിരിക്കും. ബിജെപിയുടെ ഭരണത്തെ ആണ് ഇന്ത്യയിലെ 9 കോടി വരുന്ന ചെറുകിട നിക്ഷേപകർ പോസിറ്റീവായി കാണുന്നത്. ഒന്ന് രണ്ട് ദിവസം കാത്തിരുന്ന ശേഷം നല്ല കമ്പനികളുടെ ഷെയറിൽ നിക്ഷേപം നടത്തുക. 2024 ലിലെ ലോകസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിങ്ങൾക്ക് അതിഗംഭീര റിട്ടേൺസ് ലഭിക്കും എന്ന് ഉറപ്പാണ്. ബിജെപിക്ക് വോട്ടും ചെയ്യേണ്ട, മോദിയെ തുടർന്നും തെറിയും വിളിക്കാം, എന്നാൽ സാമ്പത്തീക നേട്ടവും ഉണ്ട്. എങ്ങനെയുണ്ട് ഐഡിയ എന്നും ജിതിൻ.കെ ജേക്കബ് പരിഹസിക്കുന്നു.

Related Articles

Latest Articles