afgan-people-statement-against-taliban-rule
കാബൂൾ: താലിബാൻ ഭരണത്തിൽ നട്ടംതിരിഞ്ഞ് അഫ്ഗാൻ (Afghan People) ജനത. താലിബാൻ ഭീകരർ രാജ്യം കീഴടക്കിയത് മുതൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നിന്ന് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള കൂടുതൽ വീഡിയോകൾ പുറത്തുവന്നിരിക്കുകയാണ്.
ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഗതിയില്ലാതെയാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ഇത് പൂർണ്ണമായും ശരിവെക്കുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം അഫ്ഗാനിലെ നാല് കോടിയോളം ജനങ്ങളിൽ രണ്ടരക്കോടിയോളം പേർ ഭക്ഷണത്തിന് കടുത്ത ദാരിദ്ര്യം അനുഭവിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാൻ അധികാരത്തിൽ വന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ 15 കോടിയോളം ജനങ്ങൾ ദുരിതത്തിന്റെ തീവ്രത അനുഭവിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഇതിനുപുറമെ ഒരു ബേക്കറിക്ക് മുന്നിൽ ഒരു കഷണം ബ്രഡിന് വേണ്ടി തിക്കിതിരക്കി അടികൂടുന്ന പുരുഷന്മാരുടേയും സ്ത്രീകളുടേയും വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. കടയ്ക്ക് മുന്നിൽ സ്ത്രീകളുടെ വലിയൊരു കൂട്ടം കാണാം. കടയ്ക്കുള്ളിൽ നിന്നും ചപ്പാത്തി പോലൊരു വസ്തു ഒരാൾ എടുക്കുന്നുണ്ട്. ഇത് വാങ്ങാനായി സ്ത്രീകളും കുട്ടികളുമെല്ലാം അടിപിടി കൂടുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചിക്കുന്നുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…