People's anger is roaring! Locals staged a protest in Mananthavadi city with the dead body of Ajeesh, who was killed in wild elephant attack; The forest minister openly said that the forest department is doing everything possible but the people are not benefiting
വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടത്തിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി നഗരത്തിൽ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുന്നു. അധികൃതർക്കെതിരെ ശക്തമായ ജനരോഷമാണ് മാനന്തവാടിയിൽ നിന്നും ഉയരുന്നത്. നേരത്തെ ഇവിടെയെത്തിയ വയനാട് എസ്പിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
മാനന്തവാടി കോഴിക്കോട് റോഡിലാണ് മൃതദേഹവും വഹിച്ചുള്ള പ്രതിഷേധ പ്രകടം. മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകൾ നാട്ടുകാർ ഉപരോധിച്ചു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാല് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസി മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനം വകുപ്പിന് ചെയ്യാൻ സാധിക്കുന്ന നിയമപരമായ എല്ലാ നടപടിയും ദ്രുതഗതിയിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കിൽ മാത്രമേ പ്രശ്‌നം നല്ലരീതിയിൽ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായി അജീഷ് കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം ഭയന്ന് ഓടി മറ്റൊരു വീടിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ പിന്തുടർന്നെത്തിയ ആന വീടിന്റെ മതിൽ പൊളിച്ച് അജീഷിനെ ആക്രമിക്കുകയായിരുന്നു.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…