Wednesday, December 17, 2025

മമ്മൂട്ടി ചിത്രം പേരന്‍പ് 10 കോടി ക്ലബ്ബില്‍

പ്രശസ്​ത തമിഴ്​ സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേരന്‍പ്’​ എന്ന തമിഴ് ചിത്രം 10 കോടി ക്ലബ്ബില്‍ പ്രവേശിച്ചു. ഫെബ്രുവരി 1ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണെന്നാണ് വിവരം .പല താരങ്ങളും ചിത്രം കണ്ടതിന് ശേഷം നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പറയുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​.

ദേശീയ അവാര്‍ഡ്​ ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. നാല്‍പ്പത്തിയൊമ്പതാമത് ഇന്‍റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്‌എഫ്‌ഐ) ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

Related Articles

Latest Articles