Archives

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യവും ആരോഗ്യവും സന്തോഷവും കൊണ്ടുവരാം

വാസ്തുശാസ്ത്രം അനുസരിച്ച് വീട് പണിയുമ്പോൾ അതിന്റെ ഗുണം എന്നുള്ള നിലയ്ക്ക് ആരോഗ്യം പ്രധാനമാണ്. കാരണം ഒരു വീട് എന്നു പറയുമ്പോൾ അത് വാസയോഗ്യമായ വീട് ആവുക , അത് നമുക്ക് വേണ്ട വിധത്തിലുള്ള ആരോഗ്യത്തെ പ്രദാനം ചെയ്യുക, വേണ്ട വിധത്തിലുള്ള സുഖങ്ങൾ അല്ലെങ്കിൽ ശാന്തിയും സമാധാനവും ഉണ്ടാവുക ഇതെല്ലാമാണ് എല്ലാവരെയും സംബന്ധിച്ച് ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. ഇനി വാസ്തുശാസ്ത്രം ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു ചിന്തിച്ചാൽ , വാസ്തു നോക്കി പ്ലാനുകൾ കറക്റ്റ് ചെയ്യുക , അതിലുള്ള അളവുകൾ കൃത്യമാക്കുക , അതുപോലെ മുറികളുടെ സ്ഥാനങ്ങളിൽ ക്രമീകരണം വരുത്തുക, സൂത്രത്തിന്റെ ഒഴിവ് കൊടുക്കുക എന്നിവയാണ് . ഇതിൽ പ്രധാനമായ രണ്ടു മൂന്നു വിഷയങ്ങൾ നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്.

എന്നാൽ സ്ത്രീകളെ സംബന്ധിച്ചായാലും അല്ലാത്തവരെ സംബന്ധിച്ചായാലും അടുക്കളയിൽ വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് വീട്ടിൽ താമസിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച് ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ സമയം അതിൽ ചെലവഴിക്കുന്നു. ഇതൊക്കെ തന്നെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കും. അതുകൊണ്ടു തന്നെ അടുക്കളയുടെ സ്ഥാനവും അതിന്റെ അളവും കൃത്യമായിട്ടിരിക്കുക എന്നുള്ളത് ഏറ്റവും പരമപ്രധാനമാണ്.അതുപോലെ തന്നെയാണ് കിടപ്പു മുറികളുടെ ഉള്ളളവുകൾ. കിടപ്പു മുറി എന്നുപറയുന്നതും ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ നമ്മൾ ചെലവഴിക്കുന്ന മുറികൾ ആയതിനാൽ അതിന്റെ ഉള്ളളവുകളും അതിൽ കിടക്കുന്ന ദിശയും അവിടേക്കു വെളിച്ചം വേണ്ട വിധത്തിൽ ലഭിക്കുന്നതുമൊക്കെ തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്.

മാത്രമല്ല ഗൃഹത്തിന്റെ ഒട്ടാകെയുള്ള മധ്യസൂത്രം പഴയ ഗൃഹങ്ങളിൽ വാതിലുകളും ജനലുകളും നേരേ നേരേ വച്ചാവും ക്രമീകരിച്ചിരിക്കുന്നത്. വായൂ സഞ്ചാരം വീടിന്റെ മധ്യ സൂത്രത്തിൽ വേണ്ട വിധത്തിൽ ലഭിക്കുന്നതിനാണ് വാതിലുകളും ജനലുകളും നേർക്കു നേരെ ക്രമീകരിക്കുക. ഇതും ഒരു പരിധിവരെ ശാസ്ത്രത്തിൽ സൂചന ഉണ്ട്, ജ്യോതിഷത്തിലും പറയുന്നുണ്ട്. സൂത്ര ദോഷം അതായതു സൂത്രം തടസ്സപ്പെട്ടു കിടന്നാൽ നാഡീരോഗ പീഡകൾ അതിന്റെ ഒരു ഫലമാണ് എന്നൊരു സൂചന ശാസ്ത്ര നിർദേശത്തില്‍ ഉണ്ട്. അതുകൊണ്ടു തന്നെ ഗൃഹമധ്യസൂത്രം തടസ്സപ്പെടാതെ വാതിലുകളും ജനലുകളും ക്രമീകരിച്ച് വേണ്ടവിധത്തിൽ ക്രമീകരിക്കുക എന്നുള്ളത് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന വിഷയമാണ്.

(കടപ്പാട്)

admin

Recent Posts

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

19 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

50 mins ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

1 hour ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

4 hours ago