Wednesday, December 31, 2025

പെരിങ്ങൽകുത്തിൽ ജാഗ്രത!ബ്ലൂ അലേർട്ട്

തൃശൂര്‍: പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 417 മീറ്റർ ആയതിനെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.രാവിലെ 9 മണിക്ക് 417.45 ആണ് ജലനിരപ്പ്.

ജലനിരപ്പ് 418 മീറ്ററായാൽ ഓറഞ്ച് അലേർട്ടും 419.4 മീറ്ററായാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. 419.4 മീറ്ററായാൽ ഡാമിൽനിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചാൽ ജനങ്ങൾ പുഴയിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ മറ്റോ ഇറക്കരുതെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

Related Articles

Latest Articles